A “HAPPY”? NEW YEAR! The triumphant moments of elation for India in the year 2012 is blackened by the shocking, abhorrent incident in the country’s capital city, a country known for its truthful valor, a country known for its humanity, a country known for its respect towards women, a country where Vivekananda, Bhagat singh, Mahatma… Continue reading A “HAPPY”? NEW YEAR!
Author: kg manoj
and it was just a curiosity to know what shape it gets, when the dot started its journey... Curiosity transformed into observation... Then it was the realization that... it was getting a direction too... It got closer... got away... But never reached a culmination... Again... the observation transformed into search, ...to get out of that stage. ...An eager desire to travel back the once trodden path; As treaded farther... The desire to transform the desire itself... and
Woodpecker, Hornbill and Me
ഒന്നര വര്ഷം വിന്‍ഡോസിനു മുന്‍പില്‍ തപസ്സ്രിക്കുംപോള്‍ മുന്‍പിലുള്ള മരത്തില്‍ ഒരു മരം കൊത്തി പക്ഷി പണി എടുക്കുക പതിവായിരുന്നു.
മരം കൊത്തി പക്ഷിയുടെ ഇരിപ്പ് ശരിയകാത്തത് കൊണ്ടോ , അതോ പക്ഷിയുടെ ആധുനിക പ്രവര്‍ത്തന ശൈലി കൊണ്ടോ പൂർത്തീകരണം നടന്നു കണ്ടില്ല.
എന്തായാലും എന്റെ മുന്നിലെ ജാലകത്തിലൂടെ ഉള്ള കാഴ്ച R G B യില്‍ നിന്ന് ക്രിംസണ്‍ റെഡ് ലും,കൊബാള്‍ട്ട് ബ്ലൂലും, യേല്ലോ ഒക്കർ ലും എത്തിച്ചു.
ആ കാലഘട്ടത്തില്‍ എന്റെ മസ്തിഷ്കത്തിന്റെ പുറകിൽ പണിയെടുക്കുന്ന മരം കൊത്തിക്കു, മസ്തിഷ്കത്തിന്റെ കട്ടി കൂടിയതുകൊണ്ടോ അതോ മരം കൊത്തിയുടെ പ്രവര്‍ത്തന ശൈലി കൊണ്ടോ അതും പ്രാവർത്തികമായില്ല.
അത് മാത്രമാണോ….അല്ല………….
ഒരു വേഴാമ്പല്‍ ഒരു നുറുങ്ങു മേഘത്തിനു വേണ്ടി കഴുത്ത് നീട്ടുന്നത് ഇപ്പോഴും എന്റെ മുന്‍പിലുണ്ട്. ആ മേഘ തുള്ളിയിലാണ് മരം കൊത്തിയുടെ ചിത്ര പണിക്കുള്ള തയ്യാറെടുപ്പ്.
ദേശിയ സ്ഥാനമാനങ്ങള്‍ക്കുള്ള മരംകൊത്തിയുടെ ആവേശം.
……………………………………… ഒത്തിരി വലിയ കുടത്തിലെ ഇത്തിരി വെള്ളം കണ്ടിട്ടുള്ള കാക്കയുടെ ദാഹം;
ഒരു കാക്ക കഥയായി ഇത് തുടരട്ടെ..
Profile
Press Releases & Direct Mails
Digital Learning Illustrations for Kids
The Cartman drives his Cart into History.
We were waiting in the lobby of Si properties, appartments, Vazhuthacaud, along with our cousin Mr Venu gopal the Director of Ashraya, a home for Blessed girl children in Kollam, with great apprehension to meet one of the Management Gurus of India. We saw a man with flowing white beard, walking stick in hand, woolen… Continue reading The Cartman drives his Cart into History.
Kavalam
അവിച്ചരിതമയിട്ടയിരുന്നു രാധയുടെ കടന്നുവരവ്. സ്വപ്നത്തിനു ദൈര്‍ക്യം വളരെ കുറവാണെങ്കിലും, വരും ദിനം ആ നിമിഷം കൊണ്ട് മാത്രം നിറഞ്ഞതായിരിക്കും. മനസു നിര്‍മലമാകുന്നതും ഹൃദയം ലോലമാകുന്നതും അറിയാന്‍ കഴിയും. സംഗീതം എം. ഡി. രാമാനാഥനില്‍ നിന്നും, ഭിംസന്‍ജോഷിയില്‍ നിന്നും എം. ബി. ശ്രീനിവാസനും, വയലാറും ചേര്‍ന്ന പാതയിലേക്ക് തിരിന്ജോഴുകും.
പത്തു വര്‍ഷത്തിനു ശേഷമുള്ള ഈ ഏകാന്തതകളില്‍ ആ നിമിഷം നിറയും. ടെക്നോളജി ആ ദിവസങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന് സഹായമായി.
ഒരു കുല പൂക്കളുമായി ആ പേര് ഫെസ്ബുക്കില്‍ തെളിഞ്ഞപ്പോള്‍ പഴയ വസന്തം തിരിച്ചെത്തിയ പ്രതീതി. അതില്‍ ലോകം ചെരുതകുന്നതും, ആ നിമിഷമാകാന്‍ മനസ്സ് കൊതിക്കുന്നതും അറിഞ്ഞു.
ഇക്കരെ ഇരുന്നു അക്കരെതോട്ടത്തിലെ വസന്തം നോക്കി കണ്ടു. തള്ളിരിലകള്‍ കാറ്റിലടുന്നതും, കിളികളുടെ സംഗീതവും വ്യക്തമായി കേള്‍ക്കാന്‍ കൊതിച്ചു. പൂക്കള്‍ക്ക് മുകളില്‍ തൊട്ടുരുമി കളിക്കുന്ന ശലഭങ്ങളും, ഭ്രമരങ്ങളെയും, വ്യക്തമായി കാണാന്‍ കൊതിച്ചു. അതിന്‍റെ ആര്‍ദ്രതയില്‍ രാധ വന്നു. നിമിഷങ്ങളോളം അക്കരെ തോട്ടത്തില്‍ എനിക്കായി ആടിയും, പാടിയും, നിദ്രയെ ലോലമാക്കി. അതിനു സമാപ്തി എന്നപോലെ ഒരു താരാട്ടു പടി അകന്നു. അതില്‍ ചില താരങ്ങളുടെ പേരുകളുണ്ടായിരുന്നു. അത് എന്റെ സ്വന്തം തരകങ്ങലയിരുന്നു.
അനുരാധ, കൃതിക…
ഇന്ന്..
ഫെബ്രുവരി 14. നിമിഷങ്ങള്‍കൊണ്ട് ദിവസം നിറയുന്നതറിഞ്ഞു. ആദ്യമായി ഞാന്‍ Valantince Day യില്‍ പങ്കുചേര്‍ന്നു.
ഞാന്‍ നടന്നു പോകുമ്പോള്‍ രാജാവിന്‍റെ ഉച്ചിഷ്ടം കാക്ക എന്‍റെ തലയില്‍ കൊണ്ടിട്ടു. മറ്റു കാക്കകള്‍ അത് തലയില്‍ വച്ചു തന്നെ ചിക്കിചികഞ്ഞു. അപ്പോഴും എന്‍റെ ഏക പ്രാര്‍ഥന, “സര്‍വെശ്വര ഇതൊന്നും രാജാവറിയന്‍ ഇട വരല്ലേ”.
രാത്രിതെ ആഹാരം പ്രക്രിയയ്ക്ക് വിട്ടിട്ടു ഞാന്‍ വായ മൂടി കിടന്നു. ഉച്ചിഷ്ടം മയക്കത്തില്‍ സ്വപ്നമായി വന്നു. ഊര്‍ധ്വ വായുവില്‍ നിന്നുയര്‍ന്ന ഗന്ധം സ്വപ്നത്തിനു ഒരാവരണമായി സ്വപ്നത്തെ അവിടെ തടഞ്ഞു നിര്‍ത്തി. പ്രക്രീയ പൂര്‍ത്തിയായ ആഹാരം പുതിയ വസ്തുവായി രൂപന്ദരപ്പെടുമ്പോള്‍ രാജാവിന്‍റെ പ്രതിരൂപം തന്നെ അതില്‍ തീര്‍ത്തു. വായുസഞ്ചാരമില്ലാത്ത സുതാര്യമായ പെട്ടിയില്‍ ശ്രിഷ്ടിയെ അടക്കി രാജാവിനു കാഴ്ച വച്ചു.
രാജാവിന്‍റെ കറുത്ത കണ്ണാടിയുടെ പുറകിലെ കൃഷ്ണമണിയിലെ തിളക്കം പല്ലുകളില്‍ കണ്ടു. ഞാന്‍ എന്‍റെ പല്ലുകളിലെ തിളക്കം തിരിച്ചു കൃഷ്ണമണികളിലൂടെ രാജാവിനു തിരിച്ചു നല്കി.
ഉച്ചിഷ്ടം തലയിലിട്ട കാക്കകള്‍ക്ക് ആഹാരം നിഷേധിക്കാന്‍ രാജാവ് കല്‍പ്പിച്ചു.
“സര്‍വെശ്വര രാജാവത് അറിഞ്ഞിരിക്കുന്നു.”
ഞങ്ങള്‍ ഒരു മേശപക്കിരുവശവുമിരുന്നു ആഹാരം കഴിച്ചു. ഞങ്ങളുടെ എബ്ബക്കങ്ങളുടെ ശ്രുതിയും താളവും താദാത്മ്യം പ്രാപിച്ചു.
സുതാര്യ പെട്ടകത്തില്‍ രാജാവിന്റെ പ്രതിരൂപം. എന്‍റെ ശ്രിഷ്ടി. അടുത്ത സ്രിഷ്ടിയിലെക്കുള്ള ആലോചന തുടങ്ങി. കാക്കകള്‍ രാജാവിന്റെ ഉച്ചിഷ്ടം തേടി വീണ്ടും പോയി. .
സര്‍വെശ്വര ഈ പ്രക്രിയ തുടര്‍ന്ന് പോകാന്‍ ഇട തരണേ…..
ഗുടുഗാവില്‍ നിന്നുള്ള യാത്ര ഒരു വെള്ള പൊട്ടിന്റെ പുറകെയുള്ള മൂളല്‍ മാത്രമായിരുന്നു. അവിച്ചരിതമായിട്ടുള്ള കുഴികളും, വെളിയില്‍ നിന്നുള്ള തണുത്ത കാറ്റും, യാത്രയെ പരിസരത്ത് തന്നെ പിടിച്ചു നിര്‍ത്തുമ്പോള്‍, കുപ്പിവള കിലുക്കതിന്നടുത്തു റിക്ഷ നിന്നത് ഉന്‍മദവനക്കി.
“ചന്ദു” ………..കുപ്പിവള കിലുങ്ങി
കമ്പിളിയില്‍ പൊതിഞ്ഞ കുപ്പിവളകള്‍ അരികില്‍ സ്ഥലം പിടിച്ചപ്പോള്‍ വെള്ളപ്പോട്ടു മുന്‍പോട്ടും കാലം പുറകോട്ടും പോയി.
“ബസന്ദി!!!!”
കടുകെണ്ണയില്‍ കുതിര്‍ന്ന പനിനീര്‍പൂവിന്റെ ഗന്ധം.
കമ്പിളിക്കുള്ളില്‍ നിന്ന് തെന്നിയുടിര്‍ന്ന കുറുനിരകള്‍ മുഖത്ത് ജനുവരി കുളിരിനൊപ്പം നൃത്തം വച്ചു.
വെള്ളപ്പോട്ടു അശ്വമായി ചന്ദുവിലേക്ക് കുതിച്ചപ്പോള്‍ ഞാനും ബസന്തിയും പിന്നോട്ട് രാം നഗരിലേക്ക് പോയി.
കുപ്പിവളകിലുക്കം കടിഞ്ഞാണിനോപ്പം ശ്രുതിയിട്ടപോള്‍ ബസന്ദി കമ്പിളിക്കുള്ളിലൂടെ മന്ത്രിച്ചു.”..മെ തോ…കബ്…മനാ…കിയ…”
രാം നഗരും ചന്ടുവുമായുള്ള ദൂരം ചൂടും തണുപ്പും കലര്‍ന്ന കഥയായി കംബിളിക്കുള്ളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു.
വിനു വന്നു രാവിലെ വിളിക്കും വരെ ബസന്തിയുടെ കുപ്പിവളകളും കുതിരകളും
എന്നെ ഭ്രമണം ചെയ്തു കൊണ്ടിര്രുന്നു….
“നമുക്കൊന്ന് ചന്ദു വരെ നടന്നു ചായകുടിച്ചു വന്നാലോ വിനു?”
എതിര്‍വശത്തുള്ള കടുകുപാടം, മാസലചായയുടെ മണ്ണും മനസ്സും ഒന്നാക്കുന്ന ഗന്ധത്തില്‍ ചുണ്ടോടോട്ടി നിന്നു.
ഇന്നലത്തെ കമ്പിളിക്കുള്ളില്‍ നിറയെ മഞ്ഞയും പച്ചയും നിറങ്ങളുള്ള കുപ്പിവളകളായിരുന്നെന്ന് ഞാനറിഞ്ഞു!