ഞാന്‍ നടന്നു പോകുമ്പോള്‍ രാജാവിന്‍റെ ഉച്ചിഷ്ടം കാക്ക എന്‍റെ തലയില്‍ കൊണ്ടിട്ടു. മറ്റു കാക്കകള്‍ അത് തലയില്‍ വച്ചു തന്നെ ചിക്കിചികഞ്ഞു. അപ്പോഴും എന്‍റെ ഏക പ്രാര്‍ഥന, “സര്‍വെശ്വര ഇതൊന്നും രാജാവറിയന്‍ ഇട വരല്ലേ”.
രാത്രിതെ ആഹാരം പ്രക്രിയയ്ക്ക് വിട്ടിട്ടു ഞാന്‍ വായ മൂടി കിടന്നു. ഉച്ചിഷ്ടം മയക്കത്തില്‍ സ്വപ്നമായി വന്നു. ഊര്‍ധ്വ വായുവില്‍ നിന്നുയര്‍ന്ന ഗന്ധം സ്വപ്നത്തിനു ഒരാവരണമായി സ്വപ്നത്തെ അവിടെ തടഞ്ഞു നിര്‍ത്തി. പ്രക്രീയ പൂര്‍ത്തിയായ ആഹാരം പുതിയ വസ്തുവായി രൂപന്ദരപ്പെടുമ്പോള്‍ രാജാവിന്‍റെ പ്രതിരൂപം തന്നെ അതില്‍ തീര്‍ത്തു. വായുസഞ്ചാരമില്ലാത്ത സുതാര്യമായ പെട്ടിയില്‍ ശ്രിഷ്ടിയെ അടക്കി രാജാവിനു കാഴ്ച വച്ചു.
രാജാവിന്‍റെ കറുത്ത കണ്ണാടിയുടെ പുറകിലെ കൃഷ്ണമണിയിലെ തിളക്കം പല്ലുകളില്‍ കണ്ടു. ഞാന്‍ എന്‍റെ പല്ലുകളിലെ തിളക്കം തിരിച്ചു കൃഷ്ണമണികളിലൂടെ രാജാവിനു തിരിച്ചു നല്കി.
ഉച്ചിഷ്ടം തലയിലിട്ട കാക്കകള്‍ക്ക് ആഹാരം നിഷേധിക്കാന്‍ രാജാവ് കല്‍പ്പിച്ചു.
“സര്‍വെശ്വര രാജാവത് അറിഞ്ഞിരിക്കുന്നു.”
ഞങ്ങള്‍ ഒരു മേശപക്കിരുവശവുമിരുന്നു ആഹാരം കഴിച്ചു. ഞങ്ങളുടെ എബ്ബക്കങ്ങളുടെ ശ്രുതിയും താളവും താദാത്മ്യം പ്രാപിച്ചു.
സുതാര്യ പെട്ടകത്തില്‍ രാജാവിന്റെ പ്രതിരൂപം. എന്‍റെ ശ്രിഷ്ടി. അടുത്ത സ്രിഷ്ടിയിലെക്കുള്ള ആലോചന തുടങ്ങി. കാക്കകള്‍ രാജാവിന്റെ ഉച്ചിഷ്ടം തേടി വീണ്ടും പോയി. .
സര്‍വെശ്വര ഈ പ്രക്രിയ തുടര്‍ന്ന് പോകാന്‍ ഇട തരണേ…..