ഗുടുഗാവില്‍ നിന്നുള്ള യാത്ര ഒരു വെള്ള പൊട്ടിന്റെ പുറകെയുള്ള മൂളല്‍ മാത്രമായിരുന്നു. അവിച്ചരിതമായിട്ടുള്ള കുഴികളും, വെളിയില്‍ നിന്നുള്ള തണുത്ത കാറ്റും, യാത്രയെ പരിസരത്ത് തന്നെ പിടിച്ചു നിര്‍ത്തുമ്പോള്‍, കുപ്പിവള കിലുക്കതിന്നടുത്തു റിക്ഷ നിന്നത് ഉന്‍മദവനക്കി.
“ചന്ദു” ………..കുപ്പിവള കിലുങ്ങി
കമ്പിളിയില്‍ പൊതിഞ്ഞ കുപ്പിവളകള്‍ അരികില്‍ സ്ഥലം പിടിച്ചപ്പോള്‍ വെള്ളപ്പോട്ടു മുന്‍പോട്ടും കാലം പുറകോട്ടും പോയി.
“ബസന്ദി!!!!”
കടുകെണ്ണയില്‍ കുതിര്‍ന്ന പനിനീര്‍പൂവിന്റെ ഗന്ധം.
കമ്പിളിക്കുള്ളില്‍ നിന്ന് തെന്നിയുടിര്‍ന്ന കുറുനിരകള്‍ മുഖത്ത് ജനുവരി കുളിരിനൊപ്പം നൃത്തം വച്ചു.
വെള്ളപ്പോട്ടു അശ്വമായി ചന്ദുവിലേക്ക് കുതിച്ചപ്പോള്‍ ഞാനും ബസന്തിയും പിന്നോട്ട് രാം നഗരിലേക്ക് പോയി.
കുപ്പിവളകിലുക്കം കടിഞ്ഞാണിനോപ്പം ശ്രുതിയിട്ടപോള്‍ ബസന്ദി കമ്പിളിക്കുള്ളിലൂടെ മന്ത്രിച്ചു.”..മെ തോ…കബ്…മനാ…കിയ…”
രാം നഗരും ചന്ടുവുമായുള്ള ദൂരം ചൂടും തണുപ്പും കലര്‍ന്ന കഥയായി കംബിളിക്കുള്ളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു.
വിനു വന്നു രാവിലെ വിളിക്കും വരെ ബസന്തിയുടെ കുപ്പിവളകളും കുതിരകളും
എന്നെ ഭ്രമണം ചെയ്തു കൊണ്ടിര്രുന്നു….
“നമുക്കൊന്ന് ചന്ദു വരെ നടന്നു ചായകുടിച്ചു വന്നാലോ വിനു?”
എതിര്‍വശത്തുള്ള കടുകുപാടം, മാസലചായയുടെ മണ്ണും മനസ്സും ഒന്നാക്കുന്ന ഗന്ധത്തില്‍ ചുണ്ടോടോട്ടി നിന്നു.
ഇന്നലത്തെ കമ്പിളിക്കുള്ളില്‍ നിറയെ മഞ്ഞയും പച്ചയും നിറങ്ങളുള്ള കുപ്പിവളകളായിരുന്നെന്ന് ഞാനറിഞ്ഞു!