Valantince Day

അവിച്ചരിതമയിട്ടയിരുന്നു രാധയുടെ കടന്നുവരവ്. സ്വപ്നത്തിനു ദൈര്‍ക്യം വളരെ കുറവാണെങ്കിലും, വരും ദിനം ആ നിമിഷം കൊണ്ട് മാത്രം നിറഞ്ഞതായിരിക്കും. മനസു നിര്‍മലമാകുന്നതും ഹൃദയം ലോലമാകുന്നതും അറിയാന്‍ കഴിയും. സംഗീതം എം. ഡി. രാമാനാഥനില്‍ നിന്നും, ഭിംസന്‍ജോഷിയില്‍ നിന്നും എം. ബി. ശ്രീനിവാസനും, വയലാറും ചേര്‍ന്ന പാതയിലേക്ക് തിരിന്ജോഴുകും.
പത്തു വര്‍ഷത്തിനു ശേഷമുള്ള ഈ ഏകാന്തതകളില്‍ ആ നിമിഷം നിറയും. ടെക്നോളജി ആ ദിവസങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന് സഹായമായി.
ഒരു കുല പൂക്കളുമായി ആ പേര് ഫെസ്ബുക്കില്‍ തെളിഞ്ഞപ്പോള്‍ പഴയ വസന്തം തിരിച്ചെത്തിയ പ്രതീതി. അതില്‍ ലോകം ചെരുതകുന്നതും, ആ നിമിഷമാകാന്‍ മനസ്സ് കൊതിക്കുന്നതും അറിഞ്ഞു.
ഇക്കരെ ഇരുന്നു അക്കരെതോട്ടത്തിലെ വസന്തം നോക്കി കണ്ടു. തള്ളിരിലകള്‍ കാറ്റിലടുന്നതും, കിളികളുടെ സംഗീതവും വ്യക്തമായി കേള്‍ക്കാന്‍ കൊതിച്ചു.  പൂക്കള്‍ക്ക് മുകളില്‍ തൊട്ടുരുമി കളിക്കുന്ന ശലഭങ്ങളും, ഭ്രമരങ്ങളെയും, വ്യക്തമായി കാണാന്‍ കൊതിച്ചു. അതിന്‍റെ ആര്‍ദ്രതയില്‍ രാധ വന്നു. നിമിഷങ്ങളോളം അക്കരെ തോട്ടത്തില്‍ എനിക്കായി ആടിയും, പാടിയും, നിദ്രയെ ലോലമാക്കി. അതിനു സമാപ്തി എന്നപോലെ ഒരു താരാട്ടു പടി അകന്നു. അതില്‍ ചില താരങ്ങളുടെ പേരുകളുണ്ടായിരുന്നു. അത് എന്റെ സ്വന്തം തരകങ്ങലയിരുന്നു.
അനുരാധ, കൃതിക…

ഇന്ന്..
ഫെബ്രുവരി 14. നിമിഷങ്ങള്‍കൊണ്ട്‌ ദിവസം നിറയുന്നതറിഞ്ഞു. ആദ്യമായി ഞാന്‍ Valantince Day യില്‍ പങ്കുചേര്‍ന്നു.

By kg manoj

and it was just a curiosity to know what shape it gets, when the dot started its journey... Curiosity transformed into observation... Then it was the realization that... it was getting a direction too... It got closer... got away... But never reached a culmination... Again... the observation transformed into search, ...to get out of that stage. ...An eager desire to travel back the once trodden path; As treaded farther... The desire to transform the desire itself... and