This is based on our FIne Arts College 1989-90 zoom gathering during Covid Lock down.
ഇന്നലത്തെ നമ്മുടെ കൂടിക്കാഴ്ച വളരെ ഹ്യൂദ്യമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കാണുവാൻ അവസരമുണ്ടായി. പകുതി പേരോളം ഉണ്ടായിരുന്നില്ലെങ്കിൽ തന്നെയും. വിഡിയോയിൽ ചിത്രഭാനു സർ വരുന്നത് വരെ എല്ലാവരും തമ്മിൽ തമ്മിൽ നോക്കിയിരിക്കുകയായിരുന്നോ എന്നെനിക്കു തോന്നി. മുപ്പതു വർഷത്തിന് ശേഷം പരസ്പരം തിരിച്ചറിയാനുള്ള തിരക്ക്.
അതിനിടയി റോയി പറഞ്ഞ കാര്യം വളരെ സ്പര്ശിയാണ്.എല്ലാവരും ഇപ്പോഴും പലഭാഗങ്ങളിലായി ഉണ്ടെന്നുള്ള കാര്യം. കൂട്ടത്തിൽ താടിയും മുടിയും കറുപ്പിച്ചു എന്നെയും പരാമർശിച്ചു.
എനിക്കാ സമയം ഒരു കഥ പറഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ വിരക്തി ഒഴിവാക്കാൻ ഞാൻ അപ്പോൾ പറഞ്ഞില്ല.
അത് ഞാൻ ഇപ്പോൾ പറയട്ടെ!!
നിങ്ങളെന്നെ വിളിച്ചുകൊണ്ടിരുന്ന nickname എന്റെ കുട്ടികൾ എന്നെ വിളിക്കാൻ തുടങ്ങിയ കാലം. വലിയൊരു ഗ്യാപ്പിനു ശേഷം വീട്ടിൽ വന്നു കയറിയപ്പോൾ ഉണ്ടായ ഒരനുഭവം.
ഡോര്‍ബെല്‍ കേട്ട്, എന്റെ കുട്ടി വാതിൽ തുറന്നു.
പുഞ്ചിരിച്ചുകൊണ്ട് വാതിൽ തുറന്ന കുട്ടിയുടെ മുഖം പെട്ടെന്ന് വാടി
.
“ഇങ്ങിനെയാണെങ്കിൽ അച്ഛൻ ഇങ്ങോട്ടു വരണ്ട”
തൊട്ടു പുറകിൽ തന്നെ എന്റെ ഭാര്യ നിൽപ്പുണ്ടായിരുന്നു.
വളരെ സ്വാഭാവികമായി അവർ ചിരിച്ചുകൊണ്ട് പറഞ്ഞു
“സാരമില്ല ഇതുപയോഗിച്ചാൽ മതി”.
അവർ തന്നതെന്താണെന്നു നിങ്ങൾക്കൂഹിക്കാവുന്നതേ ഒള്ളു
അതാണ് ഈ കറുത്ത താടിയുടെ രഹസ്യം.
ഈ കഥയ്ക്ക് ഏതെങ്കിലും പരസ്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നിയാൽ അത് സ്വാഭാവികം മാത്രം.